x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ്  സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക്  


Published: February 20, 2026 06:48 AM IST | Updated: February 20, 2026 07:10 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ സീ​റ്റു​ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്ന് എ​ൽ​ഡി​എ​ഫ്. തി​ങ്ക​ളാ​ഴ്ച ഇ​ട​തു​മു​ന്ന​ണി യോ​ഗം​ചേ​രും. ഇ​തി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട് തീ​രു​മാ​നി​ക്കാ​ൻ ശ​നി​യാ​ഴ്ച സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ന​ട​ക്കും. 

നി​ല​വി​ലെ സീ​റ്റു​ക​ൾ അ​ത​ത് ക​ക്ഷി​ക​ൾ​ക്കു​ത​ന്നെ ന​ൽ​കാ​മെ​ന്ന പൊ​തു​ധാ​ര​ണ​യാ​ണ് സി​പി​എ​മ്മി​ന്. സി​പി​എ​മ്മി​ലെ സ്ഥാ​നാ​ർ​ഥി​നി​ർ​ണ​യം കു​റ​ച്ചു​കൂ​ടി ക​ഴി​ഞ്ഞി​ട്ടേ​യു​ണ്ടാ​കൂ​വെ​ന്നാ​ണ് നേ​താ​ക്ക​ൾ ന​ൽ​കു​ന്ന സൂ​ച​ന. 

വി​ക​സ​ന​മു​ന്നേ​റ്റ​ജാ​ഥ​യു​ടെ വി​ല​യി​രു​ത്ത​ൽ, പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്ക​ൽ, സീ​റ്റു​ധാ​ര​ണ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ഇ​ട​തു​മു​ന്ന​ണി​യോ​ഗം പ​രി​ഗ​ണി​ക്കു​ക. പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കാ​ൻ എ​ല്ലാ ക​ക്ഷി​യു​ടെ​യും പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. 

സി​പി​എം ന​ട​ത്തു​ന്ന പ​ഠ​ന കോ​ൺ​ഗ്ര​സി​ലെ നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​കും പ്ര​ക​ട​ന​പ​ത്രി​ക അ​ന്തി​മ​മാ​ക്കു​ക. എ​ന്നാ​ൽ സീ​റ്റു​ച​ർ​ച്ച മു​ന്ന​ണി​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കി​ല്ല.

Tags : Assembly Election Seat Sharing Ldf Cpm Cpi

Recent News

Up