തൃശൂർ: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധവുമായി തൃശൂർ അതിരൂപത. വൈകുന്നേരം 4.30ന് അതിരൂപതാതല പ്രതിഷേധയോഗം കോർപറേഷൻ ഓഫീസിനു മുൻവശത്തു നടക്കും.
സിബിസിഐ പ്രസിഡന്റും ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ഔഗിൻ കുര്യാക്കോസ്, മോർ ക്ലിമീസ് കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.
Tags : Attack Christmas celebrations Thrissur ArchDiocese