x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ മ​ത​മെ​ന്നു മു​ദ്ര​കു​ത്തി ക്രൈ​സ്ത​വ​രെ പു​റ​ത്താ​ക്കാ​ൻ ശ്ര​മം: മാ​ർ താ​ഴ​ത്ത്


Published: January 20, 2026 01:19 AM IST | Updated: January 20, 2026 01:19 AM IST

മു​​​​ള​​​​യം (​​​​തൃ​​​​ശൂ​​​​ർ): ഇ​​​​ന്ത്യ​​​​യി​​​​ലെ ക്രൈ​​​​സ്ത​​​​വ​​​​മ​​​​ത​​​​ത്തെ വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മാ​​​​യി കാ​​​​ണേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നു സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. ക്രൈ​​​​സ്ത​​​​വ‌​​​​സ​​​​ഭ ഇ​​​​ന്ന് അ​​​​വ​​​​ഗ​​​​ണ​​​​ന നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഏ​​തു മ​​​​ത​​​​ത്തി​​​​ലും വി​​​​ശ്വ​​​​സി​​​​ക്കാ​​​​നും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നും പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കാ​​​​നും ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന ന​​​​ൽ​​​​കു​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യം ഇ​​​​ന്നു ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ക്രൈ​​​​സ്ത​​​​വ​​​​മ​​​​തം വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മാ​​​​ണെ​​​​ന്നു മു​​​​ദ്ര​​​​കു​​​​ത്തി പു​​​​റ​​​​ത്താ​​​​ക്കാ​​​​നാ​​​​ണ് ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​ സ​​​​ഭ​​​​ക​​​​ളു​​​​ടെ ഐ​​​​ക്യം ഇ​​​​ക്കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്ര​​​​ധാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

സ​​​​ഭൈ​​​​ക്യ​​​​വാ​​​​ര​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ മു​​​​ള​​​​യം മേ​​​​ജ​​​​ർ സെ​​​​മി​​​​നാ​​​​രി​​​​യി​​​​ൽ വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭാ ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ഒ​​​​ത്തു​​​​ചേ​​​​ര​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്. നി​​​​ഖ്യ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 1700-ാമ​​​​ത് വാ​​​​ർ​​​​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി.

വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ല്ലെ​​​​ന്നും മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​വ​​​​ഗ​​​​ണ​​​​ന നേ​​​​രി​​​​ടു​​​​ന്ന സ​​​​മൂ​​​​ഹ​​​​മാ​​​​യി ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ മാ​​​​റി​​​​യി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നും ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ഐ​​​​ക്യ​​​​വും ഒ​​​​ന്നി​​​​ച്ചു​​​​ള്ള പോ​​​​രാ​​​​ട്ട​​​​വും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും സം​​​​വാ​​​​ദ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​വി​​​​ധ സ​​​​ഭാ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ത​​​​മ​​​​സ്ക​​​​രി​​​​ക്കാ​​​​ൻ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ പോ​​​​ളി​​​​സി പ​​​​രി​​​​ഷ്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ​​​​പ്പോ​​​​ലും വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്നു. പൊ​​​​തു​​​​വാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​യ്ക്ക് ഒ​​​​രേ സ്വ​​​​രം വേ​​​​ണം. ല​​​​ഹ​​​​രി, പ​​​​രി​​​​സ്ഥി​​​​തി​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, ആ​​​​ഗോ​​​​ള ​​​​വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്ത് തീ​​​​രു​​​​മാ​​​​നമെ​​​​ടു​​​​ക്ക​​​​ണം. വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യ്ക്കും ഭീ​​​​ക​​​​ര​​​​ത​​​​യ്ക്കു​​​​മെ​​​​തി​​​​രേ സ​​​​ഭ​​​​ക​​​​ൾ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മു​​​​യ​​​​ർ​​​​ന്നു.

തൊ​​​​ഴി​​​​യൂ​​​​ർ സ്വ​​​​ത​​​​ന്ത്ര സു​​​​റി​​​​യാ​​​​നി​​​​സ​​​​ഭാ അ​​​​ധ്യ​​​​ക്ഷ​​​​ൻ സി​​​​റി​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ബി​​​​ഷ​​​​പ് എ​​​​മെ​​​​രി​​​​റ്റ​​​​സ് മാ​​​​ർ ബോ​​​​സ്കോ പു​​​​ത്തൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട് ബി​​​​ഷ​​​​പ് മാ​​​​ർ പീ​​​​റ്റ​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, യാ​​​​ക്കോ​​​​ബാ​​​​യ​​​​സ​​​​ഭാ തൃ​​​​ശൂ​​​​ർ ഭ​​​​ദ്രാ​​​​സ​​​​നാ​​​​ധി​​​​പ​​​​ൻ കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​​​ർ ക്ലീ​​​​മി​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ ഗ​​​​ൾ​​​​ഫ് വി​​​​സി​​​​റ്റ​​​​ർ മോ​​​​ൺ. ജോ​​​​ളി വ​​​​ട​​​​ക്ക​​​​ൻ, ക​​​​ൽ​​​​ദാ​​​​യ സു​​​​റി​​​​യാ​​​​നി സ​​​​ഭാ വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​ജോ​​​​സ് വേ​​​​ങ്ങ​​​​ശേ​​​​രി, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ പ്ര​​​​തി​​​​നി​​​​ധി ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ ജോ​​​​ർ​​​​ജ്, സി​​​​എ​​​​സ്ഐ സ​​​​ഭാ ​​​​പ്ര​​​​തി​​​​നി​​​​ധി റ​​​​വ. ജോ​​​​ണ്‍​സ​​​​ണ്‍ ജോ​​​​ർ​​​​ജ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത പാ​​​​സ്റ്റ​​​​റ​​​​ൽ കൗ​​​​ണ്‍​സി​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജോ​​​​ഷി വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

Tags : Mar Andrews Thazhath Christians foreign religion stamp Christianity ecumenical

Recent News

Up