x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി ത​ർ​ക്കം; അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി


Published: January 4, 2026 11:53 PM IST | Updated: January 4, 2026 11:53 PM IST

പ​ത്ത​നം​തി​ട്ട: കാ​ർ ഇ​ടി​ച്ച​തി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് മ​ർ​ദ​ന​മേ​റ്റെ​ന്ന് പ​രാ​തി. പ​ത്ത​നം​തി​ട്ട കോ​ന്നി പൂ​വ​ൻ​പാ​റ​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴി​നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഒ​രു കാ​റി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ സ​മീ​പ​ത്തു​ണ്ടാ​യ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ അ​പ​ക​ടം ചോ​ദ്യം ചെ​യ്ത് തീ​ർ​ഥാ​ട​ക​രെ മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ അ​യ്യ​പ്പ​ഭ​ക്ത​ർ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കോ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

 

Tags : ayyappa devotees attacked pathanamthitta police case

Recent News

Up