x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി.​എ​ന്‍. ഹ​സ്‌​ക​ര്‍ സി​പി​എം വി​ട്ടു, ഇ​നി ആ​ര്‍​എ​സ്പി​യി​ല്‍


Published: January 30, 2026 02:42 AM IST | Updated: January 30, 2026 02:43 AM IST

കൊ​​​ല്ലം: രാ​​​ഷ്‌ട്രീ​​​യ നി​​​രീ​​​ക്ഷ​​​ക​​​ൻ ബി.​​​എ​​​ൻ. ഹ​​​സ്ക​​​ർ 36 വ​​​ർ​​​ഷ​​​ത്തെ സി​​​പി​​​എം ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി-വെ​​​ള്ളാ​​​പ്പ​​​ള്ളി കാ​​​ര്‍ യാ​​​ത്ര​​​യെ വി​​​മ​​​ര്‍​ശി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​പി​​​എം താ​​​ക്കീ​​​തു ചെ​​​യ്തിരുന്നു. ആ​​​ര്‍​എ​​​സ്പി​​​യി​​​ല്‍ ചേ​​​രാ​​​നാ​​​ണ് അദ്ദേഹത്തിന്‍റെ തീ​​​രു​​​മാ​​​നം.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പാ​​​ര്‍​ട്ടി അം​​​ഗ​​​ത്വം സ്വീ​​​ക​​​രി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ല​​​തു വ്യ​​​തി​​​യാ​​​ന​​​ത്തി​​​ലേ​​​ക്കാ​​​ണ് സി​​​പി​​​എം പോ​​​കു​​​ന്ന​​​തെ​​​ന്നു ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു. ജീ​​​ര്‍​ണ​​​ത​​​യു​​​ടെ പ​​​ടു​​​കു​​​ഴി​​​യി​​​ലേ​​​ക്കു സി​​​പി​​​എം എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

പാ​​​ര്‍​ട്ടി​​​ക്കും ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നും മു​​​ക​​​ളി​​​ലാ​​​യി ഒ​​​രു പു​​​തി​​​യ വ​​​ര്‍​ഗം രൂ​​​പ​​​പ്പെ​​​ട്ടു. അ​​​വ​​​രാ​​​ല്‍ നി​​​യ​​​ന്ത്രി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്ന പാ​​​ര്‍​ട്ടി​​​യാ​​​യി സി​​​പി​​​എം മാ​​​റി. ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ ഫ​​​ണ്ട് വെ​​​ട്ടി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ചു പ​​​റ​​​ഞ്ഞ​​​വ​​​രെ പാ​​​ര്‍​ട്ടി പു​​​റ​​​ത്താ​​​ക്കി.

ചോ​​​ദ്യം ചോ​​​ദി​​​ക്കു​​​ന്ന കു​​​ട്ടി​​​യെ ക്ലാ​​​സി​​​നു പു​​​റ​​​ത്താ​​​ക്കു​​​ന്ന മ​​​നോ​​​ഭാ​​​വ​​​മാ​​​ണി​​​ത്. അ​​​വ​​​ന​​​വ​​​നു​​​വേ​​​ണ്ടി​​​യ​​​ല്ലാ​​​തെ ജീ​​​വി​​​ച്ച ഒ​​​രു മ​​​നു​​​ഷ്യ​​​ന്‍റെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ​​​പോ​​​ലും ത​​​ട്ടി​​​ക്കു​​​ന്ന, ധ​​​നാ​​​പ​​​ഹ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന നേ​​​താ​​​ക്ക​​​ന്മാ​​​ര്‍​ക്കെ​​​തി​​​രേ പാ​​​ര്‍​ട്ടി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല. അ​​​ത് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ്.

36 വ​​​ര്‍​ഷ​​​മാ​​​യി പാ​​​ര്‍​ട്ടി അം​​​ഗ​​​ത്വ​​​മു​​​ണ്ടെ​​​ന്നും അ​​​തി​​​നു മു​​​ന്‍​പ് എ​​​സ്എ​​​ഫ്ഐ​​​യി​​​ലും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു. അ​​​ടി​​​മു​​​ടി പാ​​​ര്‍​ട്ടി​​​ക്കൊ​​​പ്പം ന​​​ട​​​ന്ന ആ​​​ളാ​​​ണ്. ഇ​​​പ്പോ​​​ള്‍ ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​ക്കൊ​​​ള്ളാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ല. ഇ​​​ട​​​തു​​​വ്യ​​​തി​​​യാ​​​നം സ​​​ഹി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്നി​​​ല്ല.

ഒ​​​രു മാ​​​ര്‍​ക്‌​​​സി​​​സ്റ്റ് ലെ​​​നി​​​നി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​യ്ക്കു മാ​​​ത്ര​​​മേ എ​​​ന്നെ ഉ​​​ള്‍​ക്കൊള്ളാ​​​ന്‍ ക​​​ഴി​​​യൂ. ഇ​​​ട​​​തു​​​ബ​​​ദ​​​ലാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത് ദേ​​​ശീ​​​യ ത​​​ല​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ വി.​​​ഡി.​​​ സ​​​തീ​​​ശ​​​നും ഷി​​​ബു ബേ​​​ബി ജോ​​​ണും ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ ഇ​​​ട​​​തു​​​പ​​​ക്ഷ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളാ​​​ണെ​​​ന്ന ബോ​​​ധ്യ​​​മു​​​ണ്ട്. അ​​​താ​​​ണ് ആ​​​ര്‍​എ​​​സ്പി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഹ​​​സ്‌​​​ക​​​ര്‍ പ​​​റ​​​ഞ്ഞു

Tags : B.N. Haskar CPM RSP

Recent News

Up