കുറവിലങ്ങാട്: ദേവമാതാ കോളജി (ഓട്ടോണമസ്)ന്റെയും ബാബു ചാഴികാടന് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 17ന് അഖിലകേരള ഇന്റര്‍ കൊളീജിയറ്റ് പ്രസംഗമത്സരം സംഘടിപ്പിക്കും.
മത്സരത്തില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളിലും ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്, എന്‍ജിനിയറിംഗ്, മെഡിക്കല്‍, നിയമ, അഗ്രികള്‍ച്ചര്‍, ടെക്നിക്കല്‍ കോളജുകളിലും ബിരുദ, ബിരുദാനന്തരതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
17ന് രാവിലെ 10നു ആരംഭിക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ബാബു ചാഴികാടന് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 10,000 രൂപയും രണ്ടും മൂന്നും സ്ഥാനത്തിനര്ഹരാകുന്നവര്ക്ക് 7,500, 5,000 എന്നിങ്ങനെ സമ്മാനത്തുകയും നല്‍കുന്നതാണെന്ന് സംഘാടകസമിതി ചെയര്മാന് തോമസ് ചാഴികാടന് അറിയിച്ചു. ഫോൺ: 8078172848, 9745559884.
Tags : Babu Chazhikadan Memorial Speech Competition