തളിപ്പറമ്പ്: കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു കിണറ്റിലേക്കു വഴുതി വീണ് രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു.
ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. കുറുമാത്തൂർ ഡയറി ജുമാമസ്ജിദിനു സമീപത്തെ മൂലക്കൽ പുതിയപുരയിൽ മുബഷിറ- കുടക് കുശാൽ നഗറിലെ ബിസിനസുകാരൻ ജാബിർ ദന്പതികളുടെ മകൻ ആമിസ് അലനാണ് മരിച്ചത്.
മുബഷിറ വീട്ടിലെ കുളിമുറിയിൽ വച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.
അമ്മയുടെ കരച്ചിൽകേട്ട് വീടിനു സമീപത്തെ നാജ് അബ്ദുറഹിമാൻ, ഷംസാദ്, നാസർ എന്നിവർ കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരങ്ങൾ: ഫാത്തിമ, അൽത്താഫ്, അമൻ.
Tags : baby dies baby dead falling from mother's arms