x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യ​ണം; ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ഉ​ഗ്ര ശാ​സ​ന


Published: January 26, 2026 01:01 AM IST | Updated: January 26, 2026 01:01 AM IST

കോ​ഴി​ക്കോ​ട്: ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ഉ​ഗ്ര ശാ​സ​ന. പാ​ണ​ക്കാ​ട് ത​ങ്ങ​ളെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് ശാ​സ​ന​യു​മാ​യി സ​മ​സ്ത നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യ​ത്. പ്ര​സ്താ​വ​ന അ​പ​മ​ര്യാ​ദ​യാ​ണെ​ന്ന് മു​തി​ർ​ന്ന മു​ശാ​വ​റ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.

പ്ര​യോ​ഗ​ങ്ങ​ൾ സ​മ​സ്ത പ്ര​വ​ർ​ത്ത​ക​ന് ഭൂ​ഷ​ണം അ​ല്ലാ​ത്ത​താ​ണെ​ന്നും മു​ശാ​വ​റ അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. സ​മ​സ്ത പ്ര​സി​ഡ​ന്‍റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ർ, ട്ര​ഷ​റ​ർ കൊ​യോ​ട് ഉ​മ​ർ മു​സ്‌​ലി​യാ​ർ എ​ന്നി​വ​രാ​ണ് ഉ​ഗ്ര ശാ​സ​ന​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 

ഇ​ത്ത​രം പ​ദ​പ്ര​യോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്നും മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ചെ​യ്യ​ണ​മെ​ന്നും ഉ​മ​ർ ഫൈ​സി മു​ക്ക​ത്തി​ന് താ​ക്കീ​ത് ന​ൽ​കി. അ​തേ​സ​മ​യം, പാ​ണ​ക്കാ​ട് ത​ങ്ങ​ൾ​മാ​ർ​ക്കു​ണ്ടാ​യ പ്ര​യാ​സ​ത്തി​ൽ സ​മ​സ്ത ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ​മാ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് സ​മ​സ്ത​യി​ലെ ലീ​ഗ് വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്‍റെ യോ​ഗ​ത്തി​ല്‍ ഉ​മ​ര്‍ ഫൈ​സി മു​ക്കം ഉ​ന്ന​യി​ച്ച​ത്. പാ​ര​മ്പ​ര്യം പ​റ​ഞ്ഞ് സ​മ​സ്ത​യെ പേ​ടി​പ്പി​ക്ക​രു​തെ​ന്നുംബാ​ഫ​ഖി ത​ങ്ങ​ള്‍ മു​ത​ല്‍ ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ വ​രെ​യു​ള്ള​വ​രു​ടെ പാ​ര​മ്പ​ര്യം പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലെ​ന്നും ഉ​മ​ർ ഫൈ​സി പ​റ​ഞ്ഞു.  

Tags : Umar Faizi Mukkam samasta muslim league jifri muthukoya thangal

Recent News

Up