കൊച്ചി: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കുന്നതിനിടെ ബാങ്ക് ഉദ്യോഗസ്ഥൻ മുങ്ങി മരിച്ചു.
ഫെഡറൽ ബാങ്ക് ജീവനക്കാരനായ ചെന്നൈ അമ്പത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറിൽ സി. ചെന്താമരൈ കണ്ണൻ (26) ആണ് മരിച്ചത്. ആലുവ പറവൂർ കവലയിൽ ഫെഡറൽ ബാങ്കിലെ ഓപ്പറേഷൻസ് വിഭാഗം ഓഫീസറായിരുന്നു ചെന്താമരൈ കണ്ണൻ.
ഇന്ന് വൈകിട്ട് 6.30ഓടെ തോട്ടക്കാട്ടുകര ദേശം കടവിലായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം കണ്ണനും കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങി താഴുകയായിരുന്നു.
Tags : Bank official drowns Periyar river