x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി​യി​ൽ നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു


Published: November 26, 2025 12:48 AM IST | Updated: November 26, 2025 12:48 AM IST

കൊ​ച്ചി : കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്ന് 30 ല​ക്ഷം രൂ​പ​യു​ടെ നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹ​രി​ത ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. നി​രോ​ധി​ത വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ട​യു​ട​മ​യി​ൽ നി​ന്ന് 50,000 രൂ​പ ഫൈ​ൻ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശം അ​നു​സ​രി​ച്ച് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച പ്രി​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന തു​ട​രും.

Tags : kochi printing materials Banned printing materials election commission

Recent News

Up