x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​വ​ത്സ​രം 'അ​ടി​ച്ച്' കേ​റാം; ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ ഇ​ള​വ്


Published: December 30, 2025 05:09 PM IST | Updated: December 30, 2025 05:40 PM IST

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം നീ​ട്ടി. ഡി​സം​ബ​ര്‍ 31 ബു​ധ​നാ​ഴ്ച ബാ​റു​ക​ള്‍​ക്ക് രാ​ത്രി 12 വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.

ബി​യ​ര്‍ വൈ​ന്‍ പാ​ര്‍​ല​റു​ക​ളു​ടെ സ​മ​യ​വും നീ​ട്ടി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ള​വ് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​യി ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ബെ​വ്‌​കോ ഔ​ട്ട്‌​ലെ​റ്റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​ത്തി​ല്‍ മാ​റ്റ​മി​ല്ല. ഒ​ന്‍​പ​തു വ​രെ​യാ​കും ഔ​ട്ട് ലെ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക.

രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് ബാ​റു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം. ഇ​തി​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന്‍റെ ഇ​ള​വാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ബാ​റു​ക​ള്‍ പു​തു​വ​ത്സ​രം പ്ര​മാ​ണി​ച്ച് വ​ലി​യ ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Bar december 31 working time

Recent News

Up