പാലക്കാട്: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യം പരാജയത്തിലേക്ക് നീങ്ങുമ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി. വാര്യർ. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താത്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.
എന്നാൽ ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഇന്ത്യയ്ക്കുമായിരിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. വോട്ടെണ്ണൽ നാലു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ 191 സീറ്റിലും ഇന്ത്യാ സഖ്യം 48 സീറ്റിലും മുന്നേറുകയാണ്.
കഴിഞ്ഞ തവണ 19 സീറ്റിൽ വിജയിച്ച കോൺഗ്രസ് ഇത്തവണ അഞ്ചു സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്. രഘോപുരിൽ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് പിന്നിലാണ്. എൻഡിഎ സ്ഥാനാർഥി സതീഷ് കുമാറാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
Tags : bihar election results india sandeep varier congress