തിരുവനന്തപുരം: കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഗണഗീതം പാടി ബിജെപി പ്രവർത്തകർ. കോർപ്പറേഷൻ കൗൺസിൽ ഹാളിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞയുടനെ ബിജെപി ഗണഗീതം ആലപിച്ചത്.
യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർക്കിടെയിൽ നിന്നുകൊണ്ടാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗണ ഗീതാലാപനം.
എന്നാൽ സംഭവ സമയം നിശബ്ദരായിരുന്ന കൗൺസിലർമാർ പിന്നീട് ബിജെപിക്കെതിരെ രംഗത്തെത്തി. ബിജെപി വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സിപിഎം കൗൺസിലർമാർ ആരോപിച്ചു.
തികച്ചും പ്രതിഷേധാർഹമായ കാര്യമാണ് കൗൺസിൽ ഹാളിൽ നടന്നതെന്നും ബിജെപിയുടേത് വർഗീയത കൊണ്ടുവരാനുള്ള ശ്രമമാണെന്നും സിപിഎം കൗൺസിലർ എസ്.പി. ദീപക് ആരോപിച്ചു.
റിട്ടേണിംഗ് ഓഫീസറും കളക്ടർമാരും ഇരിക്കയാണ് ബിജെപി പ്രവർത്തകർ പാട്ടും ഡിസ്ക്കോയും നടത്തിയത്. തുടക്കം മുതലേ കോർപ്പറേഷൻ വർഗീയ വൽക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ഇതിനെതിരെ സിപിഎം ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നതായും എസ്.പി. ദീപക് പറഞ്ഞു.
Tags : BJP councilors Ganageetham Thiruvananthapuram Corporation