കണ്ണൂർ: ഇ.പി. ജയരാജൻ ബിജെപിയിലേക്കു വരാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കെിലും താത്പര്യമില്ലാത്തതിനാൽ ഒഴിവാക്കി വിട്ടതാണെന്നു ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പാർട്ടി നേതാവ് പി. ജയരാജനെയും വിമർശിക്കാനാണ് ഇ.പി. ജയരാജൻ പുസ്തകം തയാറാക്കിയത്.
ഇനി പി. ജയരാജൻകൂടി പുസ്തകം എഴുതിയാൽ ഇ.പി. ജയരാജന്റെ യാഥാർഥ ആത്മകഥ ജനം അറിയുമെന്നും എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tags : Abdullakutty EP Jayarajan