തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്ന പാർട്ടി ബിജെപിയാണെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. എൻഡിഎയുടെയും എൻഡിഎ പിന്തുണയുള്ളതുമായ 21,065 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
19, 871 സ്ഥാനാർഥികൾ താമര ചിഹ്നത്തിൽ മത്സരിക്കുന്നു. 89.5 ശതമാനം സീറ്റുകളിലും സ്ഥാനാർഥികളെ രംഗത്തിറക്കിബിജെപി ഏറ്റവും വലിയ സ്ഥാനാർഥിപ്പട്ടികയാണു പുറത്തുവിട്ടിരിക്കുന്നതെന്നും എസ്. സുരേഷ് പറഞ്ഞു.
Tags : Suresh BJP Local body election Kerala local election