കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ ബിജെപിക്ക് തിരിച്ചടിയായി എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ട്. ഇന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിൽ ബിജെപി ഭരണസമിതിക്ക് വൻ തിരിച്ചടിയാണ് നേരിട്ടത്.
നഗരസഭ ഭരണം പിടിച്ചെടുക്കാനായെങ്കിലും നിർണായകമായ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചും ബിജെപിക്ക് നഷ്ടമായി. എൽഡിഎഫ്-യുഡിഎഫ് മുന്നണികളാണ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ആറിൽ അഞ്ചും നേടിയത്.
വികസനം, ക്ഷേമം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികൾ എൽഡിഎഫ് നേടിയപ്പോൾ, പൊതുമരാമത്ത്, ആരോഗ്യം എന്നീ കമ്മിറ്റികൾ യുഡിഎഫ് സ്വന്തമാക്കി. ബിജെപിക്ക് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി മാത്രമാണ് ലഭിച്ചത്.
ജനവിധിയെ ഇരു മുന്നണികളും ചേർന്ന് അവഹേളിക്കുകയാണെന്നും ജനാധിപത്യവിരുദ്ധമായ നീക്കമാണ് നഗരസഭയിൽ നടക്കുന്നതെന്നും ബിജെപി പ്രതികരിച്ചു.
Tags : BJP Tripunithura ldf udf