തിരുവനന്തപുരം: എൻഎസ്എസ് - എസ്എൻഡിപി ഐക്യം സ്വാഗതം ചെയ്ത് ബിജെപി. ഇരു സംഘടനകളുടെയും ഐക്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ബിജെപിയാണെന്ന് വി.മുരളീധരൻ പറഞ്ഞു.
നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ ഐക്യമെന്ന വെള്ളാപ്പള്ളി നടേശന്റെ മുദ്രാവാക്യം എൽഡിഎഫിന് നേട്ടമാവില്ല. കോൺഗ്രസ് വന്നാൽ ഭരിക്കുന്നത് മുസ്ലിം ലീഗാണ്. ലീഗ് പേര് മാറ്റിയിട്ട് മതേതരത്വം പറയട്ടെയെന്നും മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ മാറ്റമാണ് വരാനിരിക്കുന്നത്. താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു കോർപറേഷൻ പിടിക്കാൻ കഴിഞ്ഞെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ജയം എളുപ്പമാകും.
ഒരു പഞ്ചായത്ത് കിട്ടുന്നതുപോലെയല്ല ഒരു കോർപറേഷൻ ബിജെപിക്ക് കിട്ടുന്നത്. കേരളത്തിൽ മുസ്ലിം ലീഗ് ഒരിക്കലും ബിജെപിക്ക് വിലങ്ങുതടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : V. Muraleedharan bjp nss sndp