x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ന്‍​ഫ്ര​യി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ മൃ​ത​ദേ​ഹം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: December 26, 2025 10:39 PM IST | Updated: December 26, 2025 10:42 PM IST

കൊ​ച്ചി: ക​ള​മ​ശേ​രി കി​ന്‍​ഫ്ര​യി​ലെ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ സ്വി​മ്മിം​ഗ് പൂ​ളി​ല്‍ നി​ന്നാ​ണ് ര​ണ്ട് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം. ഈ ​മേ​ഖ​ല​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും മ​റ്റു​മാ​യി എ​ത്തു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ആ​രു​ടെ​യെ​ങ്കി​ലും മൃ​ത​ദേ​ഹ​മാ​ണോ ഇ​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടു​വ​ന്നാ​ലെ മ​ര​ണ​കാ​ര​ണം അ​റി​യാ​ൻ ക​ഴി​യൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Tags : police case dead body Kinfra swimming pool

Recent News

Up