കൊച്ചി: കൊച്ചി കപ്പൽശാലയിൽ (സിഎസ്എൽ) 60 ടൺ ബോളാർഡ് പുൾ ശേഷിയുള്ള രണ്ട് ബാറ്ററി-ഇലക്ട്രിക് ഗ്രീൻ ടഗുകൾ നിർമിക്കും.
ഹാർബർ ടഗുകൾ, തീരദേശ ടോയിംഗ്, തുറമുഖങ്ങളിലെ സമുദ്ര സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പോൾസ്റ്റാർ മാരിടൈമിനുവേണ്ടിയാണ് നിർമാണം.
കേന്ദ്രസർക്കാരിന്റെ ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം പ്രകാരം ജവഹർലാൽ നെഹ്റു പോർട്ട് അഥോറിറ്റിയിൽ വിന്യസിക്കുന്നതിനായാണു ടഗുകൾ നിർമിക്കുന്നത്. രണ്ട് ബാറ്ററി-ഇലക്ട്രിക് ഗ്രീൻ ടഗുകളുടെ ചാർട്ടറിംഗിനുള്ള ടെൻഡറിൽ വിജയിച്ച സ്ഥാപനമാണ് പോൾസ്റ്റാർ മാരിടൈം.
ലോകത്തിലെ മുൻനിര ഹാർബർ ടഗ് ഡിസൈൻ സ്ഥാപനമായ റോബർട്ട് അലൻ ലിമിറ്റഡാണ് ഡിസൈൻ തയാറാക്കിയത്.
Tags : Bollard pull green tugs built Kochi shipyard