x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ​യി​ല്‍ ബ്രി​ട്ടാ​സി​ന്‍റെ ഇ​ട​പെ​ട​ല്‍: സി​പി​ഐ​ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് കെ​.സി. വേ​ണു​ഗോ​പാ​ല്‍


Published: December 4, 2025 01:15 AM IST | Updated: December 4, 2025 01:15 AM IST

കാ​​​സ​​​ർ​​​ഗോ​​​ഡ്: പി​​​എം ശ്രീ ​​​ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ടാ​​​ന്‍ കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നും സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​രി​​​നും ഇ​​​ട​​​യി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ച്ച​​​ത് ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി​​​യാ​​​ണെ​​​ന്ന കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ സി​​​പി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ​​​.സി. വേ​​​ണു​​​ഗോ​​​പാ​​​ല്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നി​​​ര്‍​മ​​​ലാ സീ​​​താ​​​രാ​​​മ​​​ന്‍റെ വീ​​​ട്ടി​​​ലെ പ്രാ​​​ത​​​ലും അ​​​മി​​​ത്ഷാ​​​യു​​​ടെ വീ​​​ട്ടി​​​ലെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​മ​​​ട​​​ക്കം കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രും ബി​​​ജെ​​​പി​​​യും ത​​​മ്മി​​​ലു​​​ള്ള ഡീ​​​ലു​​​ക​​​ള്‍ കു​​​റ​​​ച്ചു​​​നാ​​​ളാ​​​യി ന​​​മ്മ​​​ളെ​​​ല്ലാം കാ​​​ണു​​​ക​​​യാ​​​ണെ​​ന്നു വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. പി​​​എം ശ്രീ​​​യി​​​ലും ലേ​​​ബ​​​ര്‍​കോ​​​ഡി​​​ലും ഒ​​​ത്തു​​​ക​​​ളി​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ബ്രി​​​ട്ടാ​​​സി​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​ക്കു​​​റി​​​ച്ചു​​​ള്ള ധ​​​ര്‍​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​ല്‍ സി​​​പി​​​എ​​​മ്മും മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം-അദ്ദേഹം പറഞ്ഞു.

.രാ​​​ഹു​​​ല്‍ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രാ​​​യ ന​​​ട​​​പ​​​ടി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ക്കും.​ മ​​​റ്റൊ​​​രു പാ​​​ര്‍​ട്ടി​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ത്ത ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രാ​​​തി ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ 24 മ​​​ണി​​​ക്കൂ​​​ര്‍ പോ​​​ലും ക​​​ഴി​​​യു​​​ന്ന​​​തി​​​നു​​​മു​​​മ്പ് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ അ​​​ത് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് കൈ​​​മാ​​​റി.

സ​​​മാ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ല്‍ സി​​​പി​​​എ​​​മ്മും ബി​​​ജെ​​​പി​​​യും എ​​​ന്തു ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ര്‍​ണം ക​​​ട്ട​​​തി​​​ന്‍റെ പേ​​​രി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം ഉ​​​ള്‍​പ്പെ​​​ടെ ര​​​ണ്ട് ഉ​​​ന്ന​​​ത​​​ര്‍ ജ​​​യി​​​ലി​​​ലാ​​​യി​​​ട്ട് സി​​​പി​​​എം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യും വ​​​രെ അ​​​ന്വേ​​​ഷ​​​ണം നീ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​വു​​​ക​​​യാ​​​ണ്. അ​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍നി​​​ന്ന് കാ​​​ലാ​​​വ​​​ധി നീ​​​ട്ടി​​​വാ​​​ങ്ങി​​​യ​​​തെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ല്‍ പ​​​റ​​​ഞ്ഞു.

Tags : Britas interference PM Sri CPI's position K.C. Venugopal

Recent News

Up