തൊടുപുഴ: വിരണ്ടോടിയ പോത്തുകളെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന്പിടിച്ചുകെട്ടി. കശാപ്പിനെത്തിച്ച നാലു പോത്തുകൾ വിരണ്ടോടിയത് പരിഭ്രാന്തി പരത്തിയിരുന്നു. തൊടുപുഴ പെരുമ്പിള്ളിച്ചിറ കല്ലുമാരി കുരിശു പള്ളിയ്ക്കു സമീപം തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഇടഞ്ഞോടിയ പോത്തുകളെ പിടികൂടാന്‍ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. കല്ലുമാരിയ്ക്കു സമീപം പൈനാപ്പിള്‍ തോട്ടത്തിലെത്തിയ പോത്തുകളെയാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കീഴ്പ്പെടുത്തിയത്.
Tags : buffaloes ran away thodupuzha fire force