x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്രാ​ധാ​ന്യ​മു​ണ്ട്: കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി


Published: December 27, 2025 11:55 PM IST | Updated: December 27, 2025 11:57 PM IST

തൃ​ശൂ​ര്‍: ബോ​ൺ ന​ത്താ​ലെ​യ്ക്ക് ടൂ​റി​സം മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത്. ഇ​ന്ത്യ​യു​ടെ​യും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളു​ടെ​യും മൃ​ദു​ല​മാ​യ ഒ​രു അം​ബാ​സ​ഡ​റാ​യാ​ണ് ഈ ​ഉ​ത്സ​വ​ത്തെ കാ​ണു​ന്ന​ത്.

നി​റ​ങ്ങ​ളും കൂ​ട്ടാ​യ സ​ന്തോ​ഷ​വും​കൊ​ണ്ട് സ്വ​രാ​ജ് റൗ​ണ്ട് സ​ജീ​വ​മാ​കു​മ്പോ​ൾ പൈ​തൃ​ക​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള ഒ​രു ന​ഗ​ര​ത്തി​ന് ലോ​കം സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. ബോ​ൺ ന​ത്താ​ലെ പ്രാ​ദേ​ശി​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ഉ​ത്തേ​ജി​പ്പി​ക്കും.

ചെ​റു​കി​ട ബി​സി​ന​സു​ക​ൾ​ക്ക് ഊ​ർ​ജം ന​ൽ​കു​ക​യും ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ആ​ഗോ​ള ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ തൃ​ശൂ​രി​നെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു. ആ​ഘോ​ഷ​ങ്ങ​ൾ അ​വ​സ​ര​ങ്ങ​ളാ​യി മാ​റു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : buon natale christmas celebration thrissur gajendra singh shekhawat

Recent News

Up