x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബിസിനസ് ക്ലാസ് ബസ് വരുന്നു, കണ്ടക്ടർക്കു പകരം ബസ് ഹോസ്റ്റസ്

തിരുവനന്തപുരം ബ്യൂറോ
Published: February 3, 2026 02:37 PM IST | Updated: February 3, 2026 08:50 PM IST

എഐ ഇമേജ്

നെടുമങ്ങാട്: പാൻട്രിയും ടോയ്‌ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെഎസ്ആർടിസി ഉടൻ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി ബി. ഗണേഷ് കുമാർ.

ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യംകൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുകയെന്നും മന്ത്രി പറഞ്ഞു

കെഎസ്ആർടിസി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്‍റെയും നെടുമങ്ങാട് - പറശിനിക്കടവ്, നെടുമങ്ങാട് - മാനന്തവാടി എന്നീ ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ബസിൽ കുടിവെള്ളം

വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും ഇതിന്‍റെ ആനുകൂല്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

K-Rail Survey

ഡ്രൈവിംഗ് സ്കൂൾ

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയും ഇരുചക്ര വാഹനത്തിന്‍റെയും ലൈറ്റ് മോട്ടോർ വാഹനത്തിന്‍റെയും ഒന്നിച്ചുള്ള പരിശീലനത്തിന് 11,000 രൂപയുമാണ് ഫീസ്.

എസ്‌സി/എസ്‌ടി വിഭാഗകാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 20 ശതമാനം ഫീസിളവും കെഎസ്ആർടിസി ജീവനക്കാർക്ക് അഞ്ച് ശതമാനം ഫീസിളവും അനുവദിച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. ഒരു മാസത്തെ പാഠ്യപരിശീലന പരിപാടിയിൽ 28 ദിവസം ഡ്രൈവിംഗ് പരിശീലനവും രണ്ട്‌ ദിവസം തിയറി ക്ലാസുകളുമുണ്ടാകും.

കുപ്രചാരണം നിർത്തണം

പൊതുഗതാഗത നിലവാരം ഉയർത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എംഎൽഎ എന്ന നിലയിൽ എത്ര തുക വേണമെങ്കിലും മുടക്കാൻ തയാറാണെന്നു ചടങ്ങിന് അധ്യക്ഷത വഹിച്ച ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂൾ മികവുറ്റ ഒരു പുതിയ ഡ്രൈവിംഗ് സംസ്കാരം നിരത്തുകളിൽ കൊണ്ടുവരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിതമായ നിരക്കിൽ ആധുനിക രീതിയിൽ അപകടരഹിതവും മികവുറ്റതുമായ ഡ്രൈവിംഗ് പരിശീലനം ഇവിടെ ലഭിക്കും.

സർക്കാരിന്‍റെ ഏതു നല്ല പദ്ധതിയും പൂർത്തിയാക്കുന്നതിനു മുമ്പു കുപ്രചരണങ്ങൾ പരത്തുന്ന തെറ്റായ രീതി അടുത്തിടെയായി കൂടി വരുന്നതായും അദ്ദേഹം കൂട്ടിചേർത്തു. നെടുമങ്ങാട് കെഎസ്ആർടിസി ടെർമിനലിൽ നടന്ന ചടങ്ങിൽ നെടമങ്ങാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ആർ. ജയദേവൻ, വൈസ് ചെയർപേഴ്സൺ ലക്ഷ്മി സുരാജ് തുടങ്ങിയവർ പങ്കെടുത്തു.

Tags : Business class bus KSRTC BUSINESS CLASS BUS bus hostess conductors replacing conductors ksrtc bus service drinking water in bus

Recent News

Up