പാലക്കാട്: തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി. പാലക്കാട് തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിനു സമീപമാണ് സംഭവം നടന്നത്. ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് വ്യവസായിയെ തട്ടിക്കൊണ്ടു പോയത്.
കൂറ്റനാട് ഭാഗത്ത് നിന്നും ആറങ്ങോട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ ഒരു സംഘം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വ്യവസായിയെ കാറിൽ കയറ്റിക്കൊണ്ടുപോയി.
ഇന്നോവ കാറിലാണ് വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ചാലിശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : kerala police crime news palakkad chalissery kidnapping case