x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അപക്വവും അസംബന്ധവും: മന്ത്രി ജി.ആർ. അനിൽ


Published: February 13, 2026 04:26 PM IST | Updated: February 13, 2026 04:26 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ അസംബന്ധവും അപക്വവുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.‌ അനിൽ. ചൂരമീൻ വിവാദത്തിൽ സി. ദിവാകരൻ പറഞ്ഞ കാര്യങ്ങൾ ഒരിക്കലും പറയാൻ‌ പാടില്ലാത്തതായിരുന്നെന്ന് മന്ത്രി പറഞ്ഞു.

അപക്വമായിട്ടുള്ള ഒരു രാഷ്‌ട്രീയ നേതാവ് ചിന്തിക്കാൻ പാടില്ലാത്ത, അനവസരത്തിലുള്ള പ്രതികരണമാണ് ദിവാകരൻ നടത്തിയതെന്നും അനിൽ പറഞ്ഞു.
 
കാരണവന്മാർക്ക് പ്രായമേറുമ്പോഴുണ്ടാകുന്ന ചില സ്വഭാവരീതിയുണ്ട്. അദ്ദേഹത്തിന്‍റെ പ്രതികരണം അതായി മാത്രം കണ്ടാൽ മതി. അതിനപ്പുറം വലിയ പ്രാധാന്യം കൊടുക്കേണ്ട വിഷയമില്ല. പാർട്ടിയുടെ മുതിർന്ന നേതാവെന്ന വിശേഷണം നൽകുമ്പോൾ അതിനനുസരിച്ച് പ്രവർത്തനവും പ്രതികരണവും അവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. അതുണ്ടാകാത്തവർക്ക് പാർട്ടിയും ജനങ്ങളും പ്രാധാന്യം നൽകുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്നും അനിൽ പറഞ്ഞു.

Tags : C. Divakaran G.R. Anil pinarayi vijayan

Recent News

Up