x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തലയിലോട്ട്.. തെരഞ്ഞെടുപ്പു ചിഹ്നമായ ടെലിവിഷനും ചുമന്ന് സ്ഥാനാര്‍ഥി

ജിബിന്‍ കുര്യന്‍
Published: December 3, 2025 03:33 PM IST | Updated: December 3, 2025 03:41 PM IST

തെരഞ്ഞെടുപ്പു ചിഹ്നമായ ടെലിവിഷനും ചുമന്ന് സ്ഥാനാര്‍ഥി മാത്യൃസ് പെരുമനങ്ങാടന്‍.

കോട്ടയം: ചേട്ടന്‍മാരേ... ചേച്ചിമാരേ തലയിലോട്ടാണ് ഇരിക്കുന്നത്. മറക്കരുത് നമ്മുടെ ചിഹ്നമാണ് തലയിലിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണരംഗത്ത് ഇക്കുറിയും വ്യത്യസ്തനാവുകയാണ് കോട്ടയം എലിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ മാത്യൂസ് പെരുമനങ്ങാട്. തന്‍റെ തെരഞ്ഞെടുപ്പ് അടയാളമായ ടെലിവിഷന്‍ തലയില്‍ ചുമന്നുകൊണ്ടാണ് ഇദ്ദേഹം വീടുകള്‍ കയറി വോട്ടഭ്യര്‍ഥിക്കുന്നത്. സ്ഥാനാര്‍ഥി പ്രചാരണ രംഗത്താണെങ്കിലും തലയില്‍ ചിഹ്നമായ ടെലിവിഷനുണ്ട്.
2015 ല്‍ആദ്യമായി ബള്‍ബ് ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് വാര്‍ഡിലാണ് ഇക്കുറി മാത്യൃസ് പെരുമനങ്ങാടന്‍ അങ്കത്തിനിറങ്ങുന്നത്.

ആദ്യ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചിഹ്നമായ ബള്‍ബു കൈയില്‍ പിടിച്ചായിരുന്നു അന്ന് വോട്ടഭ്യര്‍ഥന. 2020 ല്‍ പഞ്ചായത്തിലെ വട്ടന്താനം വാര്‍ഡില്‍ അങ്കത്തിനിറങ്ങിയപ്പോള്‍ ചിഹ്നം ഫുട്‌ബോളായിരുന്നു. അന്ന് ഫുട്‌ബോള്‍ കൈയില്‍ പിടിച്ചായിരുന്നു പ്രചാരണം. കഴിഞ്ഞ രണ്ടു തവണ കൈയില്‍ ചിഹ്നങ്ങളുമായി വീടുകയറി വിജയിച്ച് മെന്പറായ മാത്യൂസ് ഇക്കുറി ചിഹ്നം ടെലിവിഷനായതോടെ തലയില്‍ ചുമന്നാണ് വീടുകയറ്റം. .അഞ്ചാം വാര്‍ഡിലെ 450 തോളം വീടുകളിലും ടെലിവിഷന്‍ തലയിലേന്തി മാത്യുസ്എത്തുന്നുണ്ട്. ചിഹ്നവുമായി വീട് കയറുന്നതിന്‍റെ കാര്യവും മാത്യൂസ് പറഞ്ഞു. വ്യത്യസ്ത ചിഹ്നങ്ങള്‍ വോട്ടറുമാരുടെ മനസില്‍ ആഴത്തില്‍ പതിയും. അവരുടെ മനസില്‍ നിന്നു ചിഹ്നം മായുകയില്ല. ഇതാണ് ചിഹ്നവുമായുള്ള പ്രചാരണത്തിന്‍റെ ലക്ഷ്യം. വില്‍സണ്‍ മാത്യുവാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജേക്കബ് കാഞ്ഞിരത്തിങ്കല്‍ ബിജെപി. സ്ഥാനാര്‍ഥിയായും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്

 

 

Tags : Candidate carrying election symbol kottayam elikkulam election election trends local election kerala election Kottayam Election

Recent News

Up