പത്തനംതിട്ട: സ്ഥാനാർഥികളെപ്പറ്റി പാർട്ടിയിൽ ചർച്ച ചെയ്യും മുന്പേ മാധ്യമങ്ങളിലൂടെ വ്യക്തമായ സൂചന നൽകിയതിന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിനോട് വിശദീകരണം തേടി സംസ്ഥാന നേതൃത്വം.
ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കുമെന്ന് മാധ്യമങ്ങളിലൂടെ ജില്ലാ സെക്രട്ടറി സൂചന നൽകിയിരുന്നു. ഇതേതുടർന്നാണ് സംസ്ഥാന നേതൃത്വം രാജു ഏബ്രഹാമിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സെന്ററാണ് രാജു എബ്രഹാമിനോട് ഇ - മെയിൽ വഴി വിശദീകരണം തേടിയത്. ഏത് ഘടകത്തിൽ ചർച്ച ചെയ്തു ?, ചർച്ച ചെയ്യും മുന്പ് മാധ്യമങ്ങളിലൂടെ എന്തിന് സ്ഥാനാർഥികളെക്കുറിച്ച് സംസാരിച്ചു? തുടങ്ങിയ ചോദ്യങ്ങൾക്കാണ് വിശദീകരണം നൽകേണ്ടിവരുന്നത്.
Tags : Candidates revealed before the party discussed CPM sought clarification district secretary