x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാരിത്താസ് ആശുപത്രി ജീവനക്കാരുടെ ഭവനപദ്ധതി പൂര്‍ത്തീകരിച്ചു


Published: January 11, 2026 01:40 AM IST | Updated: January 11, 2026 01:40 AM IST

കോ​ട്ട​യം: കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി ആ​ശു​പ​ത്രി മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ഭ​വ​ന​പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​ച്ചു.

ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍ കൈ​മാ​റി​യ​താ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു. കാ​രി​ത്താ​സ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ക്കാ​യി ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന എ​ച്ച് എ​സ്ഡ​ബ്ലി​യു (ഹെ​ല്‍ത്ത് സേ​ഫ്റ്റി വെ​ല്‍ബീ​യിം​ഗ്) എ​ന്ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ജീ​വ​ന​ക്കാ​ര്‍ക്കാ​യി ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത് .

സ്വ​ന്ത​മാ​യി ഭൂ​മി​യു​ണ്ടാ​യി​ട്ടും വീ​ടി​ല്ലാ​തി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ക്ക് വേ​ണ്ടി​യാ​ണ് ഭ​വ​ന പ​ദ്ധ​തി. 10 ജീ​വ​ന​ക്കാ​ര്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വീ​ടു​ക​ള്‍ ന​ല്‍കു​ന്ന​ത്. ര​ണ്ട് കി​ട​പ്പു​മു​റി​ക​ളും ഒ​രു ഹാ​ളും ഒ​രു അ​ടു​ക്ക​ള​യും ഒ​രു ബാ​ത്‌​റൂ​മു​മാ​ണ് ഭ​വ​ന​പ​ദ്ധ​തി​യി​ലു​ള്ള​ത്.

ഭ​വ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട10 വീ​ടു​ക​ളി​ല്‍ അ​ഞ്ച് വീ​ടു​ക​ളു​ടെ പ​ണി പൂ​ര്‍ത്തീ​ക​രി​ച്ച് താ​ക്കോ​ല്‍ കൈ​മാ​റി. മൂ​ന്ന് വീ​ടു​ക​ളു​ടെ പ​ണി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.​ ര​ണ്ടെ​ണ്ണ​ത്തി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യു​മാ​ണെ​ന്നും കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു.

കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും അ​നു​കൂ​ല​മാ​യ തൊ​ഴി​ല്‍ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​ലും പി​ന്തു​ണ ന​ല്‍കു​ന്ന​തി​ലും മാ​നേ​ജ്മെ​ന്‍റ് എ​ന്നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്.​ കാ​രി​ത്താ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ള്‍ ഉ​റ​പ്പു​വ​രു​ത്താ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കഴിഞ്ഞ മൂ​ന്ന് വ​ര്‍ഷ​മാ​യി ഗ്രേ​റ്റ് പ്ലേ​സ് ടു ​വ​ര്‍ക്ക് സ​ര്‍ട്ടി​ഫി​ക്ക​റ്റ് നേ​ടി മു​ന്നോ​ട്ട് പോ​കു​ന്ന സ്ഥാ​പ​ന​മാ​ണ് കാ​രി​ത്താ​സ് ആ​ശു​പ​ത്രി . ആ​ശു​പ​തി​യി​ലെ ജീ​വ​ന ക്കാ​രെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചേ​ര്‍ത്ത് പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് മാ​നേ​ജ്മെ​ന്‍റ് കൈക്കൊണ്ടുവ​രു​ന്ന​തെ​ന്ന് റ​വ.​ഡോ. ​ബി​നു കു​ന്ന​ത്ത് പ​റ​ഞ്ഞു.

Tags : Caritas Hospita staff housing project completed

Recent News

Up