x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സ്; അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു  


Published: January 13, 2026 09:00 PM IST | Updated: January 13, 2026 09:00 PM IST

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ​യു​ള്ള ബ​ലാ​ത്സം​ഗ കേ​സി​ലെ പ​രാ​തി​ക്കാ​രി​യെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് മൂ​ന്ന് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.

സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​രാ​തി​ക്കാ​രി​യെ തി​രി​ച്ച​റി​യു​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ര​ണ്ടും പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു കേ​സു​മാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പാ​ല​ക്കാ​ട് എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കോ​ൺ​ഗ്ര​സ് വ​നി​താ നേ​താ​വി​നെ​തി​രെ അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി​ക്കാ​രി​യെ അ​പ​മാ​നി​ച്ചും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ചും വീ​ഡി​യോ പ​ങ്കു​വ​ച്ച കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്രി​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്കെ​തി​രെ​യാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Tags : rahul mankoottathil kerala police cyber crime trivandrum

Recent News

Up