x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പത്തനംതിട്ട കളക്ടറുടെ വാഹനത്തിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്


Published: January 24, 2026 09:10 AM IST | Updated: January 24, 2026 09:10 AM IST

കോ​ന്നി: പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്‌​ട​ർ എ​സ്.​ പ്രേം കൃ​ഷ്ണ​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട സംഭവത്തിൽ എതിർദിശയിൽ വന്നിടിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്

അപകടത്തിൽ കളക്ടർ ഉൾപ്പെടെ മൂന്ന് പേർ ചികിത്സയിലാണ്. കോ​ന്നി​യി​ൽ വ​ച്ച് മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ക​ള​ക്ട​റു​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

കളക്ടർക്കു പുറമേ ഗ​ൺ​മാ​ൻ മ​നോ​ജ്, ഡ്രൈ​വ​ർ കു​ഞ്ഞു​മോ​ൻ എ​ന്നി​വ​ർക്കാണ് പരിക്കേറ്റത്.

Tags : driver pathanamthitta Collector vehicle accident

Recent News

Up