തൃശൂർ: കുറ്റൂർ നെയ്തലക്കാവ് പൂരത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്നു കോടതി. ശിക്ഷാവിധി നാളെ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി കമനീഷ് പുറപ്പെടുവിക്കും.
കുറ്റൂർ സ്വദേശി രഞ്ജിത്ത് എന്ന അരുണിനെ കൊലപ്പെടുത്തിയ കേസിലാണു കാവുങ്ങൽ അക്രൂ എന്ന വിപിൻ, പെരിങ്ങാട് വീട്ടിൽ മുജു എന്ന സുമേഷ് എന്നിവർ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയത്. 2010ലായിരുന്നു കേസിനാസ്പദമായ സംഭവം.
മുൻവൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ രഞ്ജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു കോടതി കണ്ടെത്തി. വിയ്യൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ രാജുവാണു കുറ്റപത്രം സമർപ്പിച്ചത്.
Tags : murder young man Neythalakavu Puram