മരങ്ങാട്ടുപിള്ളി: പതിനായിരത്തിലേറെ കലാപ്രതിഭകൾ മാറ്റുരച്ച സിബിഎസ്ഇ സംസ്ഥാന കലോത്സവത്തിൽ ഓവറോൾ കിരിടം മലബാർ സഹോദയയ്ക്ക്. 1635 പോയിന്റ് നേടിയാണ് മലബാറിന്റെ മുന്നേറ്റം.
1612 പോയിന്റുള്ള തൃശൂർ സഹോദയയാണ് രണ്ടാം സ്ഥാനത്ത്. തൃശൂർ സെൻട്രൽ സഹോദയ 1563 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. 1554 പോയിന്റുമായി കൊച്ചിയും 1538 പോയിന്റുമായി കൊച്ചി മെട്രോയും തുടർ സ്ഥാനങ്ങളിലുണ്ട്. ആതിഥേയരായ കോട്ടയം സഹോദയ 1529 പോയിന്റ് നേടി ആറാം സ്ഥാനത്തെത്തി.

മരങ്ങാട്ടുപിള്ളി: സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സുവർണ ശോഭ സമ്മാനിച്ച് സംസ്ഥാന സിബിഎസ്ഇ കലോത്സവ സ്വർണക്കിരീടം വീണ്ടും കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക്ക് സ്കൂളിന്. 31 സഹോദയകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിലാണ് 1700 സ്കൂളുകളെ പിന്നിലാക്കി മലബാർ സഹോദയിലെ സിൽവർ ഹിൽസിന്റെ ഒന്നാംസ്ഥാനം.
140 ഇനങ്ങളിലായി നടന്ന മത്സരത്തിൽ അഞ്ച് സംഘഇനങ്ങളിലും അഞ്ച് വ്യക്തിഗത ഇനങ്ങളിലും ഒന്നാംസ്ഥാനം നേടിയാണ് സിൽവർ ഹിൽസിന്റെ മുന്നേറ്റം. കോഴിക്കോട് ജില്ലാ സിബിഎസ്ഇ കലോത്സവത്തിൽ ഓവറോൾ ചാപ്യൻപട്ടത്തോടെയാണ് സിൽവർ ഹിൽസ് സംസ്ഥാന മത്സരവേദിയിലെത്തിയത്.
സിഎംഐ കോഴിക്കോട് സെന്റ് തോമസ് പ്രവിശ്യയുടെ നേതൃത്വത്തിൽ 2001ൽ ആരംഭിച്ച സിൽവർഹിൽസ് പബ്ലിക്ക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് സംസ്ഥാനതല കിരീടം നേടുന്നത്. 202 പോയിന്റ് നേടിയാണ് സിൽവർ ഹിൽസിന്റെ മുന്നേറ്റം.
സിൽവർ ഹിൽസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. അഗസ്റ്റിൻ കെ. മാത്യു സിഎംഐ, പ്രിൻസിപ്പൽ ഫാ. മാത്യു കളപ്പുരയിൽ സിഎംഐ എന്നിവരുടെ നേതൃത്വത്തിലും ശിക്ഷണത്തിലുമാണ് വിദ്യാർഥികൾ മത്സരവേദിയിലെത്തിയത്. മലബാർ സഹോദയിലെ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ദേവഗിരി സിഎംഐ പബ്ലിക്ക് സ്കൂൾ 156 പോയിന്റുമായി രണ്ടാംസ്ഥാനം നേടി.
തൃശൂർ സെൻട്രൽ സഹോദയിലെ ചന്ദ്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളാണ് മൂന്നാം സ്ഥാനത്ത്. 128 പോയിന്റുകളാണുള്ളത്.
തൃശൂർ സഹോദയിലെ തിരുവാമ്പാടി ദേവമാതാ സിഎംഐ പബ്ലിക്ക് സ്കൂൾ നാലാം സ്ഥാനത്തെത്തി. 116 പോയിന്റുകളുണ്ട്. ആതിഥേയരായ കോട്ടയം സഹോദയിലെ പാലാ ചാവറ പബ്ലിക്ക് സ്കൂളിനാണ് അഞ്ചാം സ്ഥാനം. 112 പോയിന്റുകളാണ് ചാവറ സ്കൂളിനുള്ളത്.
Tags : CBSE State Arts Festival Malabar Sahodaya Team Champions