കൊച്ചി: മാധ്യമരംഗത്തെ സമഗ്ര സേവനത്തിനുള്ള 2025ലെ ചാവറ മാധ്യമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തക ബർക്ക ദത്തിന്.
30,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. 23ന് തേവര സേക്രഡ് ഹാർട്ട് കോളജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
കേരളത്തിന്റെ സാമൂഹിക നവോത്ഥാനധാരയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ പേരിൽ സേക്രഡ് ഹാർട്ട് കോളജിലെ ജേർണലിസം ഡിപ്പാർട്ട്മെന്റാണ് അവാർഡ് ഏർപ്പെടുത്തിയത്.
Tags : Media Award Chavara Barka Dutt