x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി, അ​വ​യ​ദാ​ന കേ​ന്ദ്ര​ത്തി​ന് ആ​ലി​ന്‍റെ പേ​ര് ന​ൽ​കും


Published: February 16, 2026 07:25 PM IST | Updated: February 16, 2026 10:38 PM IST

മ​ല്ല​പ്പ​ള്ളി: അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ലൂ​ടെ നാ​ടി​നെ​യാ​കെ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ വ​സ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി നെ​ടു​ങ്ങാ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​വ​രെ ആ​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്, സി​പി​എം പ​ത്ത​നം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു എ​ബ്ര​ഹാം എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മ​ല്ല​പ്പ​ള്ളി​യി​ലെ ആ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി 15 മി​നി​റ്റ് നേ​ര​ത്തോ​ളം കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ചി​വ​ല​ഴി​ച്ചു. കോ​ഴി​ക്കോ​ട്ട് ചേ​വാ​യൂ​രി​ൽ പു​തു​താ​യി വ​രാ​ൻ പോ​കു​ന്ന അ​വ​യ​വ​ദാ​ന കേ​ന്ദ്ര​ത്തി​ന് ആ​ലി​ന്‍ ഷെ​റി​ന്‍റെ പേ​ര് ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ന​ൽ​കി.

കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. മ​സ്തി​ഷ്ക മ​ര​ണ​ത്തെ തു​ട​ർ​ന്ന് അ​വ​യ​വ​ദാ​ന​ത്തി​ലൂ​ടെ നാ​ല് കു​ട്ടി​ക​ൾ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി​യ ആ​ലി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഔ​ദ്യോ​ഗി ബ​ഹു​മ​തി​ക​ളോ​ടെ നെ​ടു​ങ്ങാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് സി​എ​സ്ഐ പ​ള്ളി​യി​ലാ​ണ് സം​സ്ക​രി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.

 

Tags : Chief Minister Pinarayi Vijayan organ donation center

Recent News

Up