x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​ൻ: ജോ​സ​ഫ് എം. ​പു​തു​ശേ​രി


Published: December 11, 2025 02:35 AM IST | Updated: December 11, 2025 02:35 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​നി പ്ര​​​തീ​​​ക്ഷ​​​യി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന ത്രി​​​ത​​​ല പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​തു​​​മൂ​​​ലം ഉ​​​ണ്ടാ​​​കാ​​​വു​​​ന്ന തി​​​രി​​​ച്ച​​​ടി ഭ​​​യ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ക​​​ബ​​​ളി​​​പ്പി​​​ക്കാ​​​ൻ ന​​​ട​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സൂ​​​ത്ര​​​വി​​​ദ്യ​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഡി​​​പി​​​ആ​​​ർ തി​​​രി​​​ച്ച​​​യ​​​ച്ച​​​ത​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ നേ​​​ര​​​ത്തേ സം​​​ഭ​​​വി​​​ച്ച​​​താ​​​ണ്. അ​​​ന്നൊ​​​ക്കെ മൗ​​​നം അ​​​വ​​​ലം​​​ബി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​പ്പോ​​​ൾ ഈ ​​​കാ​​​ര്യം എ​​​ടു​​​ത്തി​​​ട്ട​​​തി​​​നു പി​​​ന്നി​​​ൽ ഈ ​​​ഗൂ​​​ഢ​​​ല​​​ക്ഷ്യം മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു ശേ​​​ഷ​​​വും സി​​​ൽ​​​വ​​​ർ ലൈ​​​നു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്ന എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലെ ഒ​​​ളി​​​ച്ചു​​​ക​​​ളി വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​താ​​​ണെന്ന് പു​​​തു​​​ശേ​​​രി പ​​​റ​​​ഞ്ഞു.

Tags : Joseph M. Puthussery Chief Minister Krail silverline

Recent News

Up