x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി ക്വി​സ്: ചോ​ദ്യ​ങ്ങ​ൾക്കെതിരേ ആ​ക്ഷേ​പം


Published: January 13, 2026 01:28 AM IST | Updated: January 13, 2026 01:28 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ൾ, കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള ചീ​​​ഫ് മി​​​നി​​​സ്റ്റേ​​​ഴ്സ് ട്രോ​​​ഫി ക്വി​​​സ് മ​​​ത്സ​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ആ​​​ർ വ​​​ർ​​​ക്ക് ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​താ​​​യി ആ​​​ക്ഷേ​​​പം.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ടു​​​ള്ള ചോ​​​ദ്യാ​​​വ​​​ലി​​​യാ​​​ണ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ലെ പ്രാ​​​രം​​​ഭ​​​ഘ​​​ട്ട ചോ​​​ദ്യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ ഭ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

കേ​​​ര​​​ള​​​ത്തെ അ​​​തി​​​ദാരിദ്ര്യമു​​​ക്ത സം​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​രെ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്തു ത​​​ന്നെ വ​​​രാ​​​നി​​​രി​​​ക്കെ രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ആ​​​ക്ഷേ​​​പ​​​മു​​​ണ്ട്. സ്പൈ​​​സ് ജെ​​​റ്റു​​​മാ​​​യി ചേ​​​ർ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന വി​​​മാ​​​ന സ​​​ർ​​​വീ​​​സ് ഏ​​​താ​​​ണെ​​​ന്ന​​​താ​​​ണ് ഒ​​​രു ചോ​​​ദ്യം.

കി​​​ഫ്ബി​​​യു​​​ടെ വ്യ​​​ത്യ​​​സ്ത പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെയും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെയും നേ​​​രി​​​ട്ട് അ​​​റി​​​യി​​​ക്കാ​​​നും അ​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​കള്‍ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​മാ​​​യി ജി​​​ല്ല​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ പേ​​​രെ​​​ന്താ​​​ണെ​​​ന്നാ​​​ണ് മ​​​റ്റൊ​​​രു ചോ​​​ദ്യം.

കി​​​ട​​​പ്പു രോ​​​ഗി​​​ക​​​ളാ​​​യ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ വീ​​​ടു​​​ക​​​ളി​​​ൽ എ​​​ത്തി​​​ച്ചു ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​വി​​​ത​​​ര​​​ണ വ​​​കു​​​പ്പ് ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി ഏ​​​താ​​​ണ്, ദു​​​ര​​​ന്ത സ​​​മ​​​യ​​​ത്ത് വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ളെ മാ​​​റ്റി പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ അ​​​ഭ​​​യ​​​കേ​​​ന്ദ്രം നി​​​ർ​​​മി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തു പ​​​ഞ്ചാ​​​യ​​​ത്തി​​​ലാ​​​ണ് തു​​​ട​​​ങ്ങി​​​യ ചോ​​​ദ്യ​​​ങ്ങ​​​ൾ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

ച​​​രി​​​ത്ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ചോ​​​ദ്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ആ​​​ർ പോ​​​ലെ​​​യാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ളെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്നു.

Tags : Quiz Objection questions Chief Minister's Trophy

Recent News

Up