തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചോർത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സർക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി എടുത്ത നിലപാട് സ്വാഗതാർഹമാണെന്നു കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം രമേശ് ചെന്നിത്തല.
ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയുകയാണ് വേണ്ടത്. ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്കു മുഖ്യമന്ത്രിക്കോ മറ്റാർക്കുമോ കടന്നുകയറാനുള്ള അവകാശമില്ല. ഈ ഫോണ് നന്പരുകൾ എല്ലാം എടുത്ത് എല്ലാവർക്കും വാട്സ്ആപ്പ് സന്ദേശം അയച്ചതു നിയമവിരുദ്ധമാണ്.
ഒരു വ്യക്തിയുടെയും സ്വകാര്യതയിലേക്കു കടന്നുകയറാൻ അധികാരമില്ല. വിവരങ്ങൾ ചോർത്തിയതോടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും അധികാര ദുർവിനിയോഗം ചെയ്തിരിക്കുകയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
Tags : Chief Minister pinarayi vijayan Ramesh Chennithala congress