x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ന്നാം ക്ലാ​സു​കാ​രി മു​ങ്ങി മ​രി​ച്ചു; അ​പ​ക​ട​മു​ണ്ടാ​യ​ത് ക​രി​യാ​ത്തും​പാ​റ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ൽ


Published: December 29, 2025 10:49 PM IST | Updated: December 29, 2025 10:56 PM IST

കോ​ഴി​ക്കോ​ട്: ക​രി​യാ​ത്തും​പാ​റ ടൂ​റി​സ്‌​റ്റ് കേ​ന്ദ്ര​ത്തി​ലെ പു​ഴ​യി​ൽ ഒ​ന്നാം ക്ലാ​സു​കാ​രി മു​ങ്ങി മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഫ​റോ​ക്ക് ചു​ങ്കം വാ​ഴ​പ്പു​റ്റ​ത്ത​റ വി.​പി.​ഹൗ​സി​ൽ കെ.​ടി.​അ​ഹ​മ്മ​ദി​ന്‍റെ​യും പി.​കെ.​നെ​സീ​മ​യു​ടെ​യും മ​ക​ൾ അ​ബ്റാ​റ (ആ​റ്) ആ​ണ് മ​രി​ച്ച​ത്.

കു​ട്ടി​യു​ടെ അ​മ്മ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പു​ഴ​യു​ടെ ക​ര​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​ബ്റാ​റ മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം പു​ഴ​യി​ൽ ക​ളി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഉ​ട​ൻ ത​ന്നെ കൂ​രാ​ച്ചു​ണ്ടി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഫ​റോ​ക്ക് ച​ന്ത എ​ൽ​പി സ്‌​കൂ​ൾ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

 

Tags : drowning kozhikode kariyathumpara

Recent News

Up