x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശു​ചി​മു​റി​ക​ൾ ക​ണ്ടെ​ത്താ​ൻ ‘ക്ലൂ’ ​മൊ​ബൈ​ൽ ആ​പ്പ്


Published: December 22, 2025 12:44 AM IST | Updated: December 22, 2025 12:44 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: യാ​​ത്ര ചെ​​യ്യു​​ന്ന​​വ​​ർ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൊ​​ന്നാ​​യ വൃ​​ത്തി​​യു​​ള്ള ശു​​ചി​​മു​​റി​​ക​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ന് പ​​രി​​ഹാ​​ര​​മാ​​കു​​ന്നു. ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പി​​ന്‍റെ ‘’മാ​​ലി​​ന്യ​​മു​​ക്തം ന​​വ​​കേ​​ര​​ളം’’ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ശു​​ചി​​ത്വ മി​​ഷ​​ൻ സ​​ജ്ജ​​മാ​​ക്കി​​യ ‘’ക്ലൂ’’ (KLOO) ​​മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ പു​​റ​​ത്തി​​റ​​ങ്ങു​​ന്നു.

23ന് ​​ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു തി​​രു​​വ​​ന​​ന്ത​​പു​​രം മാ​​സ്‌​​ക്ക​​റ്റ് ഹോ​​ട്ട​​ലി​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ-​​എ​​ക്‌​​സൈ​​സ്-​​പാ​​ർ​​ല​​മെ​​ന്‍റ​​റി​​കാ​​ര്യ മ​​ന്ത്രി എം.​​ബി. രാ​​ജേ​​ഷ് ക്ലൂ ​​സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഔ​​ദ്യോ​​ഗി​​ക ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കീ​​ഴി​​ലു​​ള്ള പൊ​​തു ശു​​ചി​​മു​​റി​​ക​​ൾ​​ക്ക് പു​​റ​​മെ, കേ​​ര​​ള ഹോ​​ട്ട​​ൽ ആ​​ൻ​​ഡ് റ​​സ്റ്റ​​റ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​നു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് മി​​ക​​ച്ച നി​​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന സ്വ​​കാ​​ര്യ ഹോ​​ട്ട​​ലു​​ക​​ളി​​ലെ​​യും റെ​​സ്റ്റ​​റ​​ന്‍റു​​ക​​ളി​​ലെ​​യും ശു​​ചി​​മു​​റി​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ഈ ​​ശൃം​​ഖ​​ല വി​​പു​​ലീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​വ​​രു​​ടെ ലൊ​​ക്കേ​​ഷ​​ന് തൊ​​ട്ട​​ടു​​ത്തു​​ള്ള ശു​​ചി​​മു​​റി​​ക​​ൾ ഗൂ​​ഗി​​ൾ മാ​​പ്പി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ എ​​ളു​​പ്പ​​ത്തി​​ൽ ക​​ണ്ടെ​​ത്താ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന​​താ​​ണ് ആ​​പ്പി​​ന്‍റെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത. ഓ​​രോ ശു​​ചി​​മു​​റി കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും പ്ര​​വ​​ർ​​ത്ത​​ന സ​​മ​​യം, അ​​വി​​ട​​ത്തെ സൗ​​ക​​ര്യ​​ങ്ങ​​ളാ​​യ പാ​​ർ​​ക്കിം​​ഗ് തു​​ട​​ങ്ങി​​യ​​വ​​യും ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ റേ​​റ്റിം​​ഗു​​ക​​ളും ആ​​പ്പി​​ലൂ​​ടെ ത​​ത്സ​​മ​​യം അ​​റി​​യാ​​ൻ സാ​​ധി​​ക്കും. ഫ്രൂ​​ഗ​​ൽ സ​​യ​​ന്‍റി​​ഫി​​ക് പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡി​​ന്‍റെ സാ​​ങ്കേ​​തി​​ക സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് ആ​​പ്പ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്തെ പ്ര​​ധാ​​ന വി​​നോ​​ദ​​സ​​ഞ്ചാ​​ര പാ​​ത​​ക​​ളെ​​യും ദേ​​ശീ​​യ പാ​​ത​​ക​​ളെ​​യും കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. വ​​രും മാ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ ത​​ദ്ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളെ​​യും സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ളം ഈ ​​സേ​​വ​​നം വ്യാ​​പി​​പ്പി​​ക്കും.

സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും ദീ​​ർ​​ഘ​​ദൂ​​ര യാ​​ത്ര​​ക്കാ​​ർ​​ക്കും ഒ​​രു​​പോ​​ലെ ആ​​ശ്വാ​​സ​​മാ​​കു​​ന്ന ഈ ​​ഡി​​ജി​​റ്റ​​ൽ സം​​വി​​ധാ​​നം, കേ​​ര​​ള​​ത്തെ ഒ​​രു മി​​ക​​ച്ച ശു​​ചി​​ത്വ സൗ​​ഹൃ​​ദ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യി ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നും ഈ ​​സം​​രം​​ഭം വ​​ലി​​യ രീ​​തി​​യി​​ൽ സ​​ഹാ​​യി​​ക്കും.

വ​​ട്ടി​​യൂ​​ർ​​ക്കാ​​വ് എം​​എ​​ൽ​​എ. വി.​​കെ. പ്ര​​ശാ​​ന്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ പ്ലാ​​നിം​​ഗ് ബോ​​ർ​​ഡ് അം​​ഗം ജി​​ജു പി . ​​അ​​ല​​ക്‌​​സ് മു​​ഖ്യാ​​ഥി​​തി ആ​​യി​​രി​​ക്കും.​​ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, ഉ​​ദ്യോ​​ഗ​​സ്ഥ​​ർ,സ്ഥാ​​പ​​ന പ്ര​​തി​​നി​​ധി​​ക​​ൾ,ട്രാ​​വ​​ൽ ആ​​ൻ​​ഡ് ടൂ​​റി​​സം രം​​ഗ​​ത്തെ പ്ര​​മു​​ഖ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.

Tags : toilets 'Clue' mobile app Minister MB Rajesh

Recent News

Up