തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി. തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.
അപകടത്തിൽ ലോറിയുടെ ക്യാബിനിൽ നിന്ന് കണ്ടയ്നർ വേർപെട്ടു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിച്ചു.
നിലവിൽ വാതക ചോർച്ച നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
Tags : accident cnglorry gasleak police fireforce chullimanoor thiruvananthapuram