x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ന്‍റെ ഗി​യ​ർ​ബോ​ക്സ് പൊ​ട്ടി​ത്തെ​റി​ച്ചു; മെ​ക്കാ​നി​​ക്കി​ന് ദാ​രു​ണാ​ന്ത്യം


Published: November 27, 2025 10:39 PM IST | Updated: November 27, 2025 11:31 PM IST

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ ഐ​എ​ച്ച്ആ​ർ​ഡി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ബ​സി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നി​ടെ ഗി​യ​ർ​ബോ​ക്സ് പൊ​ട്ടി​ത്തെ​റി​ച്ച് മെ​ക്കാ​നി​ക്കി​ന് ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശേ​രി വെ​ളി​യി​ൽ ക​ട്ട​ച്ചി​റ​യി​ൽ സ്വ​ദേ​ശി കു​ഞ്ഞു​മോ​ൻ (61) ആ​ണ് മ​രി​ച്ച​ത്.

ബ​സി​ന്‍റെ ട​ർ​ബൈ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ ഇ​ന്ന​ലെ ഓ​ട്ടം പോ​യി​രു​ന്നി​ല്ല. പു​തി​യ ട​ർ​ബൈ​ൻ ഘ​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ വാ​ഹ​നം ഉ​ഗ്ര ശ​ബ്ധ​ത്തോ​ടു​കൂ​ടി റൈ​സ് ആ​വു​ക​യും ഗി​യ​ർ​ബോ​ക്സ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കു​ഞ്ഞു​മോ​നെ​യും സ​ഹാ​യി​യേ​യും ക​ല്ലി​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കു​ഞ്ഞു​മോ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ബ​സി​ൽ നി​ന്നും തെ​റി​ച്ച ലോ​ഹ​ക്ഷ​ണം കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​നു സ​മീ​പ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ഗ്ലാ​സും മു​ക​ൾ​ഭാ​ഗ​വും ത​ക​ർ​ന്നു.

 

Tags : college bus exploded workshop employee death chengannur

Recent News

Up