തിരുവനന്തപുരം: ഡി.കെ. മുരളി എംഎൽഎയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരേയുള്ള നിയമസഭാ നടപടികൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കു പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് ആണു പരാതി നല്കിയത്.
രാഹുൽ മാങ്കുട്ടത്തിനെതിരെ നിയമസഭയ്ക്ക് നടപടിയെടുക്കണമെങ്കിൽ ഏതെങ്കിലും ഒരു എംഎൽഎ പരാതി നൽകണമെന്നും ഇതുവരെ അങ്ങനെയൊരു പരാതി തനിക്കു ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സിപിഎം എംഎൽഎ ഡി.കെ.മുരളി സ്പീക്കർക്കു രാഹുലിനെതിരെ പരാതി നൽകി.
Tags : Complaint Governor seeking stay on legislative proceedings against Rahul