x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം 20 മു​ത​ൽ


Published: February 17, 2026 12:24 AM IST | Updated: February 17, 2026 12:24 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ൺ​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്ത് ത​ല ഭ​വ​ന സ​ന്ദ​ർ​ശ​നം 20 മു​ത​ൽ 28 വ​രെ ന​ട​ക്കും.

കെ​പി​സി​സി നേ​തൃ​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നേ​താ​ക്ക​ൾ അ​വ​ര​വ​രു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ ല​ഘു​ലേ​ഖ ഭ​വ​ന സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ വി​ത​ര​ണം ചെ​യ്യും. യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു.

ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ലൂടെ​യും ആ​ഗോ​ള അ​യ്യ​പ്പസം​ഗ​മ​ത്തി​ന്‍റെ​ മ​റ​വി​ലും വ​ൻ അ​ഴി​മ​തി ന​ട​ത്തി​യ​വ​രെ​യും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്നു യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​യ്യ​പ്പസം​ഗ​മ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണാ​പ​ഹ​ര​ണ​ത്തി​നു വ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യും കൃ​ത്രി​മ​രേ​ഖ ച​മ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം ക്രി​മി​ന​ലു​ക​ൾ​ക്ക് ഒ​രു നി​യ​മ​വും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്കു മ​റ്റൊ​രു നി​യ​മ​വു​മാ​ണ്. നി​യ​മ സം​വി​ധാ​ന​ത്തെ വെ​ല്ലു​വി​ളി​ച്ച് അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്കാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കേ​ര​ള​ത്തെ ന​യി​ക്കു​ന്ന​തെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​ഐ​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ ദാ​സ് മു​ൻ​ഷി, എ​ഐ​സി​സി നി​രീ​ക്ഷ​ക​രാ​യ സ​ച്ചി​ൻ പൈ​ല​റ്റ്, കെ.​ജെ. ജോ​ർ​ജ്, ക​ന​യ്യ കു​മാ​ർ, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, ഷാ​ഫി പ​റ​മ്പി​ൽ എ​ന്നി​വ​രും കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​ങ്ങ​ൾ, കെ​പി​സി​സി ഭാ​ര​വാ​ഹി​ക​ൾ, ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ദേ​ശീ​യ നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ ക​ള​ത്തി​ലി​റ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ്.

ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി​യു​ടെ യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​ക്കും.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ന​യി​ക്കു​ന്ന ജാ​ഥ​യ്ക്കു വ​ലി​യ ജ​ന​സ്വീ​കാ​ര്യ​ത​യാ​ണു ല​ഭി​ക്കു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​ചാ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​മാ​പി​ക്കു​ന്ന മാ​ർ​ച്ച് ഏ​ഴി​ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ഏ​റ്റ​വും ന​വീ​ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്തു ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ക​യെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ൽ ഡോ. ​ശ​ശി ത​രൂ​ർ എം​പി​യും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഓ​ണ്‍​ലൈ​നാ​യാ​ണ് പ​ങ്കെ​ടു​ത്ത​ത്.

പാ​ർ​ല​മെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മി​ന്നും വി​ജ​യം നേ​ടി​യ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ൽ ഒ​രു ആ​ശം​സ വാ​ക്കു പ​റ​യാ​ൻ​പോ​ലും മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. അ​ത്ര വി​രോ​ധ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് യു​ഡി​എ​ഫി​നോ​ട്. പ​രാ​ജ​യ​പ്പെ​ട്ട് പ​ടു​കു​ഴി​യി​ൽ വീ​ണി​ട്ടും ക​പ​ട ആ​ത്മ​വി​ശ്വാ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Congress Booth Committees visit Home

Recent News

Up