x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​ക്ക​ള്ള​ന്‍​മാ​ര്‍ ക​ട​ക്ക് പു​റ​ത്ത്; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള സ​ജീ​വ ച​ർ​ച്ച​യാ​ക്കാ​ൻ കോ​ൺ​ഗ്ര​സ്


Published: December 2, 2025 10:36 PM IST | Updated: December 2, 2025 10:41 PM IST

തി​രു​വ​ന​ന്ത​ര​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള സ​ജീ​വ ച​ര്‍​ച്ച​യാ​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ്. അ​മ്പ​ല​ക്ക​ള്ള​ന്മാ​ര്‍ ക​ട​ക്ക് പു​റ​ത്ത് എ​ന്ന ക്യാ​പ്ഷ​നോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ ക്യാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ല്‍​എ​യു​ടെ ലൈം​ഗി​ക പീ​ഡ​ന കേ​സി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധ​ത്തി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നീ​ക്കം. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് സി​പി​എ​മ്മി​നെ​തി​രെ കോ​ൺ​ഗ്ര​സ് പ്ര​തി​രോ​ധം.

പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളു​ടെ ക​വ​ർ പേ​ജ് മാ​റ്റി ഈ ​പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.

Tags : social media campaign congress sabarimala gold case

Recent News

Up