x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ട; യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു


Published: December 27, 2025 06:39 PM IST | Updated: December 27, 2025 06:42 PM IST

പ​ത്ത​നം​തി​ട്ട: എ​സ്ഡി​പി​ഐ പി​ന്തു​ണ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ രാ​ജി​വ​ച്ചു. തി​രു​വ​ന​ന്ത​പു​രം പാ​ങ്ങോ​ട്, പ​ത്ത​നം​തി​ട്ട കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​ത്.

പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് അം​ഗ​മാ​യ എ​സ്.​ഗീ​ത​യും കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫ് അം​ഗ​മാ​യ കെ.​വി. ശ്രീ​ദേ​വി​യു​മാ​ണു രാ​ജി​വ​ച്ച​ത്. എ​സ്‌​ഡി​പി​ഐ​യു​ടെ പി​ന്തു​ണ സ്വീ​ക​രി​ക്കേ​ണ്ടെ​ന്നും പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു.

യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും അ​ഞ്ചു​വീ​തം അം​ഗ​ങ്ങ​ളാ​ണ് കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. എ​സ്ഡി​പി​ഐ​ക്ക് മൂ​ന്നും എ​ല്‍​ഡി​എ​ഫി​ന് ഒ​രു പ്ര​തി​നി​ധി​യു​മാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ത​വ​ണ എ​സ്ഡി​പി​ഐ പി​ന്തു​ണ​യി​ല്‍ എ​ല്‍​ഡി​എ​ഫ് ഭ​രി​ച്ച പ​ഞ്ചാ​യ​ത്താ​ണ് കോ​ട്ടാ​ങ്ങ​ല്‍.

എ​ൽ​ഡി​എ​ഫ് ഏ​ഴ്, യു​ഡി​എ​ഫ് ആ​റ്, എ​സ്‍​ഡി​പി​ഐ മൂ​ന്ന്, ബി ​ജെ​പി ര​ണ്ട്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ങ്ങോ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി അം​ഗം നേ​ര​ത്തെ ത​ന്നെ യു​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​സ്‍​ഡി​പി​ഐ അം​ഗ​ങ്ങ​ളു​ടെ വോ​ട്ടും കി​ട്ടി​യ​തോ​ടെ പത്തു വോ​ട്ട് എ​സ്. ഗീ​ത​യ്ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ കെ​പി​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട് എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഗീ​ത രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം തൃ​ശൂ​ർ ചൊ​വ്വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലും എ​സ്‌​ഡി​പി​ഐ പി​ന്തു​ണ​യി​ലാ​ണു കോ​ൺ​ഗ്ര​സ് അം​ഗ​മാ​യ എം.​എ. നി​ധീ​ഷ് പ്ര​സി​ഡ​ന്‍റാ​യ​ത്. ഇ​യാ​ളോ​ടും രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

 

Tags : pangode Kottangal panchayat president resigned udf

Recent News

Up