x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്


Published: February 2, 2026 05:40 AM IST | Updated: February 2, 2026 05:40 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളി​ൽ നാ​ലെ​ണ്ണം തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നീ​ക്കം. എ​ന്നാ​ൽ 10 സീ​റ്റു​ക​ളി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ്. ഇ​ടു​ക്കി, കു​ട്ട​നാ​ട്, ഏ​റ്റു​മാ​നൂ​ർ, കോ​ത​മം​ഗ​ലം എ​ന്നീ സീ​റ്റു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കാ​ണ് കൂ​ടു​ത​ൽ വി​ജ​യ​സാ​ധ്യ​ത​യെ​ന്ന് പാ​ർ​ട്ടി അ​വ​കാ​ശ​പ്പെ​ടു​ന്നു.

നി​യ​മ​സ​ഭാ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ന​ട​ക്കും. സീ​റ്റു​ക​ൾ വെ​ച്ചു​മാ​റാ​ൻ ലീ​ഗ് അ​ട​ക്ക​മു​ള്ള ഘ​ട​ക​ക​ക്ഷി​ക​ൾ ത​യാ​റാ​ണെ​ങ്കി​ലും പ​ക​രം ഏ​ത് സീ​റ്റ് എ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ ധാ​ര​ണ​യാ​യി​ട്ടി​ല്ല. ഏ​റ്റു​മാ​നൂ​ർ സീ​റ്റ് കോ​ൺ​ഗ്ര​സി​ന് ന​ൽ​ക​ണ​മെ​ങ്കി​ൽ പ​ക​രം പൂ​ഞ്ഞാ​ർ സീ​റ്റ് ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം കേ​ര​ള കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വ​യ്‌​ക്കു​ന്നു​ണ്ട്.

കോ​ട്ട​യ​ത്ത് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച വേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 10 സീ​റ്റു​ക​ളും ഇ​ത്ത​വ​ണ​യും വേ​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം.

 

Tags : Congress regain four seats contested kerala congress

Recent News

Up