x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​പ്പു​വ​സ്ത്ര​ത്തി​ന്‍റെ പേ​രി​ൽ ത​ർ​ക്കം; ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​നെ​തി​രേ സ​മ​ര​വു​മാ​യി ഹി​ന്ദു ഐ​ക്യ​വേ​ദി


Published: November 12, 2025 01:11 AM IST | Updated: November 12, 2025 01:11 AM IST

ചി​റ്റാ​ട്ടു​ക​ര (തൃ​ശൂ​ർ): യൂ​ണി​ഫോം ധ​രി​ക്കാ​തെ ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ ക്ലാ​സി​ൽ ക​യ​റ്റാ​ത്ത​തി​നെ​ച്ചൊ​ല്ലി എ​ള​വ​ള്ളി ബ്ര​ഹ്മ​കു​ളം ഗോ​കു​ലം പ​ബ്ലി​ക് സ്കൂ​ളി​നെ​തി​രേ ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ പ്ര​തി​ഷേ​ധം.

ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തു ശ​ബ​രി​മ​ല​യ്ക്കു വ്ര​തം​ നോ​റ്റ വി​ദ്യാ​ർ​ഥി ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചു സ്കൂ​ളി​ൽ വ​ന്ന​തി​ന്‍റെ പേ​രി​ൽ പ​ത്തു​ദി​വ​സം വി​ദ്യാ​ർ​ഥി​യു​ടെ പ​ഠ​നം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. യൂ​ണി​ഫോം ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യെ ക്ലാ​സി​ൽ ക​യ​റ്റി​യി​ല്ല.

പ​ല​ത​വ​ണ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ സ്കൂ​ളി​ൽ വ​ന്നു സം​സാ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ർ വ​ഴ​ങ്ങി​യി​ല്ലെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി പ​രാ​തി​പ്പെ​ട്ടു. ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​ക്ക​ളും ച​ർ​ച്ച​യ്ക്കെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​നു​ മു​ന്നി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ന്നു.

ഇ​തു സൂ​ച​നാ ​പ്ര​തി​ഷേ​ധം മാ​ത്ര​മാ​ണെ​ന്നും ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തു വ്ര​തം​ നോ​റ്റ് ക​റു​പ്പു​വ​സ്ത്രം ധ​രി​ച്ചു​ വ​രു​ന്ന​തു ത​ട​യു​ന്ന​തി​ൽ​നി​ന്ന് വി​ദ്യാ​ല​യ അ​ധി​കൃ​ത​ർ പി​ന്മാ​റി​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്രാ​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​സാ​ദ് കാ​ക്ക​ശേ​രി പ​റ​ഞ്ഞു.

വ്ര​തം നോ​ൽ​ക്കു​ന്ന മ​റ്റു കു​ട്ടി​ക​ൾ സ്കൂ​ളി​ൽ യൂ​ണി​ഫോം ധ​രി​ച്ചു​ വ​രു​ന്നു​ണ്ടെ​ന്നും സ്കൂ​ളി​ന്‍റെ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ച്ച് മു​ന്നോ​ട്ട ു​ പോ​കു​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സം​ഭ​വം വി​വാ​ദ​മാ​ക്കാ​നി​ല്ലെ​ന്നും സ​മ​ര​ത്തി​നോ മ​റ്റോ ത​ങ്ങ​ളി​ല്ലെ​ന്നു​മാ​ണ് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ നി​ല​പാ​ടെ​ന്ന് അ​റി​യു​ന്നു.

Tags : Gokulam Public School Controversy over black Hindu Aikyavedi Uniform

Recent News

Up