തിരുവനന്തപുരം: സഹകരണ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിൽ മൂന്നു ശതമാനം വർധന അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ രണ്ടു ശതമാനം വർധിപ്പിച്ചിരുന്നു. ഇതുവരെ അഞ്ചു ശതമാനം വർധനയാണ് നൽകിയത്.
സഹകരണ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്കരിക്കാനും, പുനഃക്രമീകരിക്കാനും സർക്കാർ നിയോഗിച്ചിരുന്ന സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹകരണ പെൻഷൻ ബോർഡ് ഭരണസമിതി തീരുമാനം അനുസരിച്ചാണ് വർധന.
Tags : Cooperative Pension Three percent increase