x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എലപ്പുള്ളി ബ്രൂവറി കമ്പനി ഉടമകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി


Published: November 27, 2025 01:40 AM IST | Updated: November 27, 2025 01:40 AM IST

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് എ​​​ല​​​പ്പു​​​ള്ളി ബ്രൂ​​​വ​​​റി ക​​​മ്പ​​​നി ഉ​​​ട​​​മ​​​ക​​​ള്‍ക്ക് ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

ഒ​​​യാ​​​സി​​​സ് ക​​​മേ​​​ഴ്‌​​​സ്യ​​​ല്‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ന​​​ല്‍കി​​​യ ഹ​​​ര്‍ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​പി. നി​​​യാ​​​സി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കും സ്റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍ക്കു​​​മാ​​​ണ് കോ​​​ട​​​തി നി​​​ര്‍ദേ​​​ശം ന​​​ല്‍കി​​​യ​​​ത്.

ക​​​മ്പ​​​നി പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ന് സ​​​ര്‍ക്കാ​​​ര്‍ പ്രാ​​​ഥ​​​മി​​​കാ​​​നു​​​മ​​​തി ന​​​ല്‍കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഭൂ​​​മി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് സ​​​മ​​​ര​​​ക്കാ​​​ര്‍ ത​​​ട​​​യു​​​ന്ന​​​തു​​​മൂ​​​ലം അ​​​ടി​​​സ്ഥാ​​​ന ജോ​​​ലി​​​ക​​​ള്‍ പൂ​​​ര്‍ത്തീ​​​ക​​​രി​​​ക്കാ​​​ന്‍പോ​​​ലും ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

ക​​​മ്പ​​​നി​​​ക്കെ​​​തി​​​രേ ന​​​ല്‍കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ഹ​​​ര്‍ജി​​​യി​​​ല്‍ ഇ​​​തു​​​വ​​​രെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും സ​​​മ​​​ര​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ ചി​​​ല രാ​​​ഷ്‌​​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​തെ​​​ന്ന് ഹ​​​ര്‍ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ച്ചു.

Tags : Elappully Brewery Court orders owners of Elappully Brewery Company

Recent News

Up