കോട്ടയം: ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റില്‍ സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലെന്ന് പാലാ സബ്കോടതി. സര്‍ക്കാര്‍ ഹര്‍ജി തള്ളിയ കോടതി ഭൂമിയുടെ ഉടമസ്ഥാവകാശം ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിള്‍ ട്രസ്റ്റിനാണെന്നും വ്യക്തമാക്കി.
2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. 2018ല്‍ രാജമാണിക്യം കമ്മിറ്റി ചെറുവള്ളി അടക്കമുള്ള എസ്റ്റേറ്റുകളുടെ പാട്ടക്കാലാവധി തീര്‍ന്നതാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ശിപാര്‍ശ നല്‍കിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ വിജ്ഞാപനവും നടത്തി.
എന്നാല്‍ ഇതിനെതിരെ എസ്റ്റേറ്റ് അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഭൂമി ഏറ്റെടുക്കല്‍ കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനാണ് നിര്‍ദേശിച്ചത്. പിന്നീട് സുപ്രീംകോടതിയും സമാനനിരീക്ഷണം നടത്തി. ഇതോടെയാണ് സര്‍ക്കാര്‍ പാലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു.
Tags : cheruvally estate government petition pala court sabarimala airport